ഇന്ത്യയെ ലോകത്തിന് മുന്നിൽ അപമാനിക്കുന്നു, മോദി മിണ്ടുന്നില്ല; ട്രംപിന്റെ അവകാശവാദങ്ങളിൽ കേന്ദ്രത്തിനെതിരെ ആം ആദ്മി പാർട്ടി

യുദ്ധം നിര്‍ത്തിയത് പണം നഷ്ടമാകുമെന്ന പേടിയില്‍: പണം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ യുദ്ധം വേണ്ടെന്ന് രണ്ട് രാജ്യങ്ങളും തീരുമാനിച്ചതായും ട്രംപ് പരിഹസിച്ചു.

New Update
Untitled

ഡല്‍ഹി: 2025 മെയ് മാസത്തിലുണ്ടായ ഇന്ത്യ-പാക് സൈനിക സംഘര്‍ഷം തടയാന്‍ താന്‍ ഇരുരാജ്യങ്ങള്‍ക്കും മേല്‍ '200 ശതമാനം നികുതി' ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി.

Advertisment

സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ മുട്ടുകുത്തിച്ചു എന്ന ട്രംപിന്റെ അവകാശവാദം ആഗോള വേദിയില്‍ ഇന്ത്യയെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണെന്ന് എഎപി എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. ട്രംപ് ഈ പരാമര്‍ശം നടത്തുമ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ചിരിച്ചുകൊണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.


'ഡൊണാള്‍ഡ് ട്രംപ് ലോകവേദിയില്‍ ഇന്ത്യയുടെ വിശ്വാസ്യതയെ ആവര്‍ത്തിച്ച് ചോദ്യം ചെയ്യുകയാണ്, എന്നാല്‍ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു,' എഎപി കുറ്റപ്പെടുത്തി. ഒരു യഥാര്‍ത്ഥ ദേശാഭിമാനിക്ക് ഇന്ത്യയെ ഇത്തരത്തില്‍ അപമാനിക്കുന്നത് സഹിക്കാനാവില്ലെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

'ബോര്‍ഡ് ഓഫ് പീസ്' സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് 2025 മെയ് മാസത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്.


'നിങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ത്തില്ലെങ്കില്‍ നിങ്ങളുമായി ഒരു വ്യാപാര കരാറിനും ഞാനില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. നിങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുകയാണെങ്കില്‍ രണ്ട് രാജ്യങ്ങള്‍ക്കും മേല്‍ 200 ശതമാനം താരിഫ് ഞാന്‍ ചുമത്തും,' ട്രംപ് അവകാശപ്പെട്ടു.


യുദ്ധം നിര്‍ത്തിയത് പണം നഷ്ടമാകുമെന്ന പേടിയില്‍: പണം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ യുദ്ധം വേണ്ടെന്ന് രണ്ട് രാജ്യങ്ങളും തീരുമാനിച്ചതായും ട്രംപ് പരിഹസിച്ചു.

Advertisment