/sathyam/media/media_files/2026/02/22/untitled-2026-02-22-15-47-34.jpg)
മീററ്റ്: രാജ്യത്തെ ആദ്യ 'നമോ ഭാരത്' ആര്‍ആര്‍ടിഎസ് പദ്ധതിയും ഡല്‍ഹി-മീററ്റ് കോറിഡോറും ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014-ന് മുന്‍പ് ഇന്ത്യയിലെ മെട്രോ വികസനം അങ്ങേയറ്റം മന്ദഗതിയിലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
'കോണ്‍ഗ്രസ് ഭരണകാലത്ത് വെറും അഞ്ച് നഗരങ്ങളില്‍ മാത്രമായിരുന്നു മെട്രോ ഉണ്ടായിരുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാരിന് കീഴില്‍ ഇന്ന് 25-ലധികം നഗരങ്ങളില്‍ മെട്രോ ഓടുന്നു. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയായി ഇന്ത്യ മാറി,' മീററ്റില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റി'നിടെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ മോദി വിമര്‍ശിച്ചു. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പരിപാടിയെ കോണ്‍ഗ്രസ് തരംതാണ രാഷ്ട്രീയത്തിനുള്ള വേദിയാക്കി മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് മോദി അവകാശപ്പെട്ടു. മുന്‍പ് വൈകുന്നേരമായാല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്ന വഴികളിലൂടെ ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് യാത്രക്കാരുമായുള്ള സംഭാഷണങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
നമോ ഭാരത് റാപ്പിഡ് റെയില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണെന്ന് മോദി പറഞ്ഞു. ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ മുതല്‍ സ്റ്റേഷന്‍ കണ്‍ട്രോള്‍ സ്റ്റാഫ് വരെയുള്ള ഭൂരിഭാഗം ചുമതലകളും നിര്‍വ്വഹിക്കുന്നത് സ്ത്രീകളാണെന്നത് അഭിമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ മീററ്റിന് പുറമെ മറ്റ് പല നഗരങ്ങളിലും മെട്രോ പദ്ധതികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മലിനീകരണമില്ലാത്തതും വേഗതയേറിയതുമായ യാത്രാസൗകര്യം എല്ലാവര്‍ക്കും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us