/sathyam/media/media_files/2026/02/24/untitled-2026-02-24-13-04-32.jpg)
പിലിഭിത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വികൃതമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു.
പിലിഭിത്ത് ജില്ലയിലെ ജഹാനാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിഷെന്‍ ഗ്രാമവാസിയായ അര്‍ബാസ് എന്ന യുവാവിനെതിരെയാണ് നടപടി.
പ്രതിയായ അര്‍ബാസ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രധാനമന്ത്രിയുടെ ചിത്രം എഡിറ്റ് ചെയ്ത് മുസ്ലീം വേഷധാരിയായ രീതിയില്‍ പങ്കുവെച്ചുവെന്നാണ് പരാതി. സബ് ഇന്‍സ്‌പെക്ടര്‍ ജ്ഞാന്‍ ചന്ദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് പോലീസ് കേസെടുത്തത്.
വര്‍ഗീയ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു, മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് ജഹാനാബാദ് എസ്.എച്ച്.ഒ പ്രദീപ് വിഷ്‌ണോയ് അറിയിച്ചു.
മതപരമായ ചിഹ്നങ്ങളോ വേഷങ്ങളോ ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ വികൃതമാക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പോലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us