അയൺ ഡോമും അയൺ ബീമും ഇന്ത്യയിലേക്ക്: മോദിയും നെതന്യാഹുവും ഇന്ന് നിർണായക കരാറുകളിൽ ഒപ്പുവെക്കും

അയണ്‍ ഡോം സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറുന്നതിലൂടെ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ സാധിക്കും.

New Update
Untitled

ജെറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള നിര്‍ണായകമായ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് നടക്കും. പ്രതിരോധം, ശാസ്ത്ര സാങ്കേതിക വിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്ന നിരവധി ധാരണാപത്രങ്ങളില്‍ ഇരുനേതാക്കളും ഒപ്പുവെക്കും.

Advertisment

ഇസ്രായേലിന്റെ വിഖ്യാതമായ 'അയണ്‍ ഡോം' സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കുന്നതാണ് ഈ സന്ദര്‍ശനത്തിലെ ഏറ്റവും ശ്രദ്ധേയമായ നീക്കം. വെറുമൊരു വാങ്ങല്‍ എന്നതിലുപരി, ഇന്ത്യയുടെ തദ്ദേശീയ വ്യോമ പ്രതിരോധ പദ്ധതിയായ 'മിഷന്‍ സുദര്‍ശന്‍ ചക്ര' (പ്രോജക്ട് കുശ)-യുടെ ഭാഗമായി ഈ സാങ്കേതികവിദ്യ കൈമാറാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്.


അയണ്‍ ഡോം സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറുന്നതിലൂടെ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ സാധിക്കും.

ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്രോണുകളെയും മിസൈലുകളെയും തകര്‍ക്കുന്ന ഇസ്രായേലിന്റെ പുത്തന്‍ 'അയണ്‍ ബീം' സംവിധാനത്തിലും ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2030-ഓടെ ഇന്ത്യന്‍ നഗരങ്ങള്‍ക്കും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കും ചുറ്റും തകര്‍ക്കാന്‍ കഴിയാത്ത ഒരു സുരക്ഷാ വലയം തീര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


ഇരുപ്രധാനമന്ത്രിമാരും ഇന്ന് 'യാദ് വാഷെം' സ്മാരകം സന്ദര്‍ശിക്കും. തുടര്‍ന്ന് കിംഗ് ഡേവിഡ് ഹോട്ടലില്‍ വച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തും. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.


ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിന്റെ  ആദരവ് ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ഈ ബഹുമതി ഇന്ത്യ-ഇസ്രായേല്‍ സൗഹൃദത്തിനുള്ള അംഗീകാരമാണെന്ന് എക്‌സില്‍ കുറിച്ചു.

Advertisment