ഇൻസ്റ്റഗ്രാമിൽ 10 കോടി കടക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി മോദി; ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്സ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (1.6 കോടി), ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി (1.26 കോടി) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.

New Update
Untitled

ഡല്‍ഹി: ഇസ്രായേലില്‍ ചരിത്രപരമായ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോഷ്യല്‍ മീഡിയയില്‍ അപൂര്‍വ്വ നേട്ടം. ഇന്‍സ്റ്റഗ്രാമില്‍ 10 കോടി ഫോളോവേഴ്സിനെ കടക്കുന്ന ലോകത്തിലെ ആദ്യത്തെ ഭരണത്തലവനും രാഷ്ട്രീയ നേതാവുമായി നരേന്ദ്ര മോദി മാറി.

Advertisment

ഇന്‍സ്റ്റഗ്രാമില്‍ മറ്റ് പ്രമുഖ ലോകനേതാക്കളേക്കാള്‍ ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രി മോദി. അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികമാണ്. മറ്റു പ്രധാന അഞ്ച് ലോകനേതാക്കളുടെ ആകെ ഫോളോവേഴ്സിനേക്കാള്‍ കൂടുതലാണ് മോദിയുടെ മാത്രം ഫോളോവേഴ്സ് എന്നത് ശ്രദ്ധേയമാണ്.


ഇന്‍സ്റ്റഗ്രാമിന് പുറമെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രധാനമന്ത്രിക്ക് വലിയ സ്വീകാര്യതയുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഇന്‍സ്റ്റഗ്രാം സ്വാധീനത്തില്‍ മോദി ബഹുദൂരം മുന്നിലാണ്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (1.6 കോടി), ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി (1.26 കോടി) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.

ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മാത്രമല്ല, ജനപ്രീതിയിലും മോദി തന്നെയാണ് ലോകത്ത് ഒന്നാമത്. അമേരിക്കന്‍ ബിസിനസ് ഇന്റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സള്‍ട്ടിന്റെ 2026 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 67 ശതമാനം റേറ്റിംഗോടെ മോദി ഒന്നാം സ്ഥാനത്ത് തുടരുന്നു. 40 ശതമാനം റേറ്റിംഗുള്ള ഡൊണാള്‍ഡ് ട്രംപ് പട്ടികയില്‍ 11-ാം സ്ഥാനത്താണ്.

Advertisment