വിദ്യാഭ്യാസവും സമ്പദ്‌വ്യവസ്ഥയും തമ്മിൽ ബന്ധിപ്പിക്കണം; എഐ, ഓട്ടോമേഷൻ മേഖലകളിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി

ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെയും ആരോഗ്യ മന്ദിറുകളിലൂടെയും ആരോഗ്യസേവനങ്ങള്‍ ഓരോ ഗ്രാമത്തിലേക്കും എത്തിക്കാന്‍ കഴിഞ്ഞു.

New Update
Untitled

ഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ യഥാര്‍ത്ഥ സമ്പദ്വ്യവസ്ഥയുമായി കൂടുതല്‍ വേഗത്തില്‍ ബന്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

ബജറ്റിന് ശേഷമുള്ള വെബിനാറില്‍ സംസാരിക്കവേയാണ് ആധുനിക സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ എന്നിവയ്ക്ക് വിദ്യാഭ്യാസത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്.


വിദ്യാഭ്യാസ മേഖലയെ തൊഴില്‍ വിപണിയുമായി അടുപ്പിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍, ഡിജിറ്റല്‍ ഇക്കണോമി, ഡിസൈന്‍ അധിഷ്ഠിത നിര്‍മ്മാണം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 


ഇന്ത്യ ഒരു 'ഇന്നൊവേഷന്‍ അധിഷ്ഠിത' സമ്പദ്വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രോഗപ്രതിരോധത്തിനും സമഗ്രമായ ആരോഗ്യപരിപാലനത്തിനും മുന്‍ഗണന നല്‍കുന്ന രീതിയിലാണ് രാജ്യം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തമായതായും നൂറുകണക്കിന് ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെയും ആരോഗ്യ മന്ദിറുകളിലൂടെയും ആരോഗ്യസേവനങ്ങള്‍ ഓരോ ഗ്രാമത്തിലേക്കും എത്തിക്കാന്‍ കഴിഞ്ഞു. യോഗയ്ക്കും ആയുര്‍വേദത്തിനും ആഗോളതലത്തില്‍ വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment