ലോകനേതാക്കളുമായി സംസാരിച്ച് പ്രധാനമന്ത്രി; രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി

സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മേഖലയിലെ വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നിരന്തരം നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

New Update
MODI

ഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മേഖലയിലെ വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നിരന്തരം നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, ജോര്‍ദാന്‍, ഇസ്രായേല്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു.


മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം ലഘൂകരിക്കണമെന്നും എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം.

ഇറാന്റെ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ ഉടലെടുത്ത അസ്ഥിരതയില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്. മേഖലയിലെ സമാധാനം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര നീക്കങ്ങളും ഇന്ത്യ തുടരുമെന്നും ജയശങ്കര്‍ സഭയെ അറിയിച്ചു.

Advertisment