New Update
/sathyam/media/media_files/KZdGAdIrbl5MW6HRg07x.jpg)
ഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് അയൽ രാഷ്ട്രതലവന്മാർക്ക് ക്ഷണം. നരേന്ദ്ര മോദിയാണ് രാഷ്ട്രതലവന്മാരെ ക്ഷണിച്ചിരിക്കുന്നത്.
Advertisment
റനിൽ വിക്രമസിംഗയെ ക്ഷണിച്ചെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും മോദിയുടെ ക്ഷണമുണ്ട്. അതേസമയം, ഭൂട്ടാൻ രാജാവിനോടും നേപ്പാൾ പ്രധാനമന്ത്രിയോടും മോദി ഫോണിൽ സംസാരിച്ചതായാണ് വിവരം. എന്നാൽ ഇവർക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടോയെന്ന് വ്യക്തമല്ല.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഋഷി സുനക്കും മോദിയുമായി സംസാരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.