ഡല്‍ഹി: ദേശീയ ആഘോഷ ദിനങ്ങളില്‍ എപ്പോഴും പ്രധാനമന്ത്രിയുടെ വസ്ത്രധാരണം ശ്രദ്ധേയമാകാറുണ്ട്. ഇക്കുറിയും വര്‍ണാഭമാണ് അദ്ദേഹത്തിന്റെ വസ്ത്രധാരണം. 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി എത്തിയ അദ്ദേഹത്തിന്റെ തലപ്പാവായിരുന്നു ഇന്നത്തെ ശ്രദ്ധാകേന്ദ്രം
പ്രധാനമന്ത്രി തന്റെ ബഹുവര്‍ണ തലപ്പാവ് ധരിച്ചാണ് ചടങ്ങിനെത്തിയത്. രാഷ്ട്രത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് ആദരം അര്‍പ്പിച്ച പ്രധാനമന്ത്രി പിന്നീട് റിപ്പബ്ലിക് ദിന പരേഡിനായി കര്‍ത്തവ്യ പാതയിലേക്ക് പോയി
ഞായറാഴ്ച റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി മോദി രാജ്യത്തിന് ആശംസകള്‍ നേര്‍ന്നു.
''ഇന്ന് നാം നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍, നമ്മുടെ ഭരണഘടന നിര്‍മ്മിക്കുകയും നമ്മുടെ വികസന യാത്ര ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും അധിഷ്ഠിതമാണെന്ന് ഉറപ്പാക്കുകയും ചെയ്ത എല്ലാ മഹത് വ്യക്തികള്‍ക്കും ഞങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഈ ദേശീയ ആഘോഷം നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നും ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.