ഡല്‍ഹി: പത്ത് വര്‍ഷത്തിനിടെ ആദ്യമായി ഒരു പാര്‍ലമെന്റ് സമ്മേളനത്തിനും മുന്നോടിയായി ഒരു വിദേശ ശക്തിയും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'2014 മുതല്‍, നമ്മുടെ കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ കാണാത്തതു, ഒരു വിദേശ ശക്തിയും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലാത്തതുമായ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനം ഇതാണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം
എല്ലാ ബജറ്റ് സമ്മേളനത്തിനും മുമ്പായി ഞാന്‍ ഇത് ശ്രദ്ധിച്ചിരുന്നു. നമ്മുടെ രാജ്യത്തെ പലരും ഈ തീപ്പൊരികള്‍ ആളിക്കത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നു,' ഇന്ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പതിവ് പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.