ഡല്‍ഹി: മുന്‍ സര്‍ക്കാരുകളുടെ കനത്ത നികുതി നയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനേയും ഇന്ദിരാഗാന്ധിയേയും അവരുടെ സര്‍ക്കാരുകളേയും രൂക്ഷമായി ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയിലെ ആര്‍കെ പുരത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം
ഇന്ദിരാഗാന്ധി ഇന്ന് അധികാരത്തിലിരുന്നെങ്കില്‍ പ്രതിവര്‍ഷം 12 ലക്ഷം രൂപ വരുമാനമുള്ളവര്‍ 10 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നുവെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
എന്നാല്‍ തന്റെ ഗവണ്‍മെന്റ് പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
'ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് ആര്‍ക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കില്‍ അതിന്റെ നാലിലൊന്ന് നികുതിയായി പോകുമായിരുന്നു. ഇന്ന് ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ 12 ലക്ഷം രൂപ ശമ്പളത്തില്‍ നിന്നും സര്‍ക്കാരിന് നികുതിയായി 10 ലക്ഷം രൂപ പോകുമായിരുന്നു
10-12 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത് നിങ്ങള്‍ക്ക് 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കില്‍ 2,60,000 രൂപ നികുതിയായി പോകുമായിരുന്നു.
ബിജെപി സര്‍ക്കാരിന്റെ ഇന്നലത്തെ ബജറ്റിന് ശേഷം 12 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് ഒരു രൂപ നികുതിയായി ഇല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.