/sathyam/media/media_files/2025/02/12/BzDIOsAGKgiJ8tjjj57l.jpg)
മുംബൈ: ഫ്രാന്‍സിലേക്കും അമേരിക്കയിലേക്കും ഔദ്യോഗിക സന്ദര്‍ശനത്തിന് പുറപ്പെടവെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച വിമാനം തീവ്രവാദികള്‍ ലക്ഷ്യം വച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.
മോദിയുടെ രണ്ട് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹത്തിനെതിരെ ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു
ഫെബ്രുവരി 11 ന് പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിനായി പോകുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഫോണ്‍ വിളിച്ച ആളെ അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസിക രോഗിയാണെന്നാണ് മുംബൈ പോലീസ് പറയുന്നത്.
'ഫെബ്രുവരി 11 ന്, പ്രധാനമന്ത്രി വിദേശത്തേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി പോകുമ്പോള്‍ അദ്ദേഹത്തിന്റെ വിമാനത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശം
വിവരത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് മറ്റ് ഏജന്‍സികളെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us