460 കോടി രൂപ മുതൽമുടക്കിൽ പണി കഴിപ്പിക്കുന്ന നമോ ആശുപത്രിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

നമോ ആശുപത്രിയുടെ ത്രീഡി മോഡല്‍ പ്രധാനമന്ത്രി അവലോകനം ചെയ്യുകയും ആധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ കണ്ട് അഭിനന്ദിക്കുകയും ചെയ്തു. 

New Update
modi

ഗാന്ധിനഗര്‍: 460 കോടി രൂപ മുതല്‍മുടക്കില്‍ പണികഴിപ്പിക്കുന്ന സില്‍വാസയിലെ 450 കിടക്കകളുള്ള നമോ ആശുപത്രിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.  

Advertisment

2,500 കോടിയിലധികം രൂപ മുതല്‍മുടക്കിയുള്ള പുതിയ ആശുപത്രികള്‍, സ്‌കൂളുകള്‍, മറ്റ് അടിസ്ഥാന സൗകര്യ സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുജനക്ഷേമ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


നമോ ആശുപത്രിയുടെ ത്രീഡി മോഡല്‍ പ്രധാനമന്ത്രി അവലോകനം ചെയ്യുകയും ആധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ കണ്ട് അഭിനന്ദിക്കുകയും ചെയ്തു. 


'ശസ്ത്രക്രിയുടെ കൃത്യത ഉറപ്പാക്കുക മാത്രമല്ല, ഫലങ്ങളും രോഗത്തില്‍ നിന്നുള്ള വീണ്ടെടുക്കല്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന നൂതനവും ലോകോത്തരവുമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് മെറില്‍ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. 


നൂതന മെഡിക്കല്‍ സാങ്കേതികവിദ്യയില്‍ സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ മിസോ അഭിമാനകരമായ ഒരു നാഴികക്കല്ലാണ്.' മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനിയായ 'മെറില്‍' സിഇഒ വിവേക് ഷാ പറഞ്ഞു.