ഡല്‍ഹി: വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച.
പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിക്കാന്‍ പോകുന്ന സൈനിക നടപടികളെക്കുറിച്ച് വിലയിരുത്താന്‍ പ്രധാനമന്ത്രി മൂന്ന് സായുധ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഏപ്രില്‍ 26 ന് പ്രധാനമന്ത്രി മോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍, മറ്റ് സായുധ സേനാ മേധാവികള്‍ എന്നിവരുമായി ഒരു സുപ്രധാന കൂടിക്കാഴ്ച നടത്തി.
ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ഈ യോഗത്തില്‍, പാകിസ്ഥാനെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി മോദി സായുധ സേനയ്ക്ക് പൂര്‍ണ സ്വതന്ത്ര്യം നല്‍കിയിരുന്നു.