ഡല്‍ഹി: മെയ് 7 ന് ഇന്ത്യ പാകിസ്ഥാനിലും പിഒകെയിലും ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തി പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തു.
ഇന്ത്യയുടെ മൂന്ന് സൈന്യങ്ങളും ചേര്‍ന്ന് ഒരു ചക്രവ്യൂഹത്തെ സൃഷ്ടിച്ചുവെന്നും പാകിസ്ഥാനെ മുട്ടുകുത്തിക്കാന്‍ നിര്‍ബന്ധിച്ചു എന്നും ബിക്കാനീറില്‍ ഇന്ത്യന്‍ സൈന്യത്തെ അഭിവാദ്യം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
'ആറ്റം ബോംബ് ഭീഷണിയെ ഇന്ത്യ ഭയപ്പെടില്ല. തീവ്രവാദികളെയും അവരുടെ യജമാനന്മാരെയും ഇനി വേറിട്ട് കാണില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
'22ാം തീയതി നടന്ന ആക്രമണത്തിന് മറുപടിയായി, 22 മിനിറ്റിനുള്ളില്‍ തീവ്രവാദികളുടെ ഏറ്റവും വലിയ 9 ഒളിത്താവളങ്ങള്‍ ഞങ്ങള്‍ നശിപ്പിച്ചു. സിന്ദൂരം... വെടിമരുന്നായി മാറുമ്പോള്‍ അതിന്റെ ഫലം എന്താണെന്ന് ലോകവും രാജ്യത്തിന്റെ ശത്രുക്കളും കണ്ടിട്ടുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു.
'രാജസ്ഥാനിലെ ഈ ധീരഭൂമി നമ്മെ പഠിപ്പിക്കുന്നത് രാജ്യത്തേക്കാളും നാട്ടുകാരേക്കാളും വലുതല്ല എന്നാണ്. ഏപ്രില്‍ 22 ന്, നമ്മുടെ സഹോദരിമാരുടെ മതത്തെക്കുറിച്ച് ചോദിച്ച് തീവ്രവാദികള്‍ അവരുടെ നെറ്റിയിലെ സിന്ദൂരം നശിപ്പിച്ചു.' അദ്ദേഹം പറഞ്ഞു.
'അവര്‍ പഹല്‍ഗാമില്‍ വെടിയുണ്ടകള്‍ തൊടുത്തു. പക്ഷേ ആ വെടിയുണ്ടകള്‍ 140 കോടി രാജ്യവാസികളുടെ ഹൃദയങ്ങളെ തുളച്ചുകയറി.
ഇതിനുശേഷം, തീവ്രവാദികളെ തുടച്ചുനീക്കുമെന്ന് ഓരോ പൗരനും ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. സങ്കല്‍പ്പിക്കാവുന്നതിലും വലിയ ശിക്ഷ ഞങ്ങള്‍ അവര്‍ക്ക് നല്‍കും' എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.