'ഈ രാജ്യം നശിക്കാൻ ഞാൻ അനുവദിക്കില്ല...', ഓപ്പറേഷൻ സിന്ദൂർ ബ്രസീലിലും ഹിറ്റ്, പ്രധാനമന്ത്രി മോദിക്ക് നൃത്തത്തോടെ ഗംഭീര സ്വീകരണം. പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും

ബ്രസീലിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മോദി ജൂലൈ 9-ന് നമീബിയ സന്ദര്‍ശിക്കും. അവിടെ അദ്ദേഹം നമീബിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitledmusk

റിയോ ഡി ജനീറോ:  പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിദേശ പര്യടനത്തിന്റെ നാലാം ഘട്ടമായി ബ്രസീലിലെ റിയോ ഡി ജനീറോയിലേയ്ക്ക് എത്തി. അവിടെ ഇന്ത്യന്‍ സമൂഹം അദ്ദേഹത്തിന് ഗംഭീര സ്വീകരണം നല്‍കി.

Advertisment

പ്രധാനമന്ത്രിയുടെ വരവിനെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ പ്രവാസികള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ഇന്ത്യന്‍ സൈനിക ഓപ്പറേഷനെ ആസ്പദമാക്കി നൃത്തവും ഗാനവും അവതരിപ്പിച്ചു. 'യേ ദേശ് നഹി മിറ്റ്നേ ദൂംഗ' എന്ന ഗാനത്തിന് നൃത്തം ചെയ്തതും ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായിരുന്നു.


പ്രധാനമന്ത്രി മോദി ജൂലൈ 5 മുതല്‍ 8 വരെ ബ്രസീലില്‍ ചേരുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് ഗ്രൂപ്പിലെ അംഗങ്ങള്‍.

ഇത്തവണ റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവര്‍ നേരിട്ട് പങ്കെടുക്കില്ല. പകരം റഷ്യയെ വിദേശകാര്യ മന്ത്രി ലാവ്രോവ്, ചൈനയെ പ്രീമിയര്‍ ലി കിയാങ് എന്നിവര്‍ പ്രതിനിധീകരിക്കും.


ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി ആഗോള ഭരണസംവിധാനത്തിലെ പരിഷ്‌കാരങ്ങള്‍, സമാധാനവും സുരക്ഷയും, കൃത്രിമ ബുദ്ധിയുടെ ഉത്തരവാദിത്വപരമായ ഉപയോഗം, കാലാവസ്ഥാ മാറ്റം, ആഗോള ആരോഗ്യം, സാമ്പത്തികവും ധനകാര്യവുമായ വിഷയങ്ങള്‍ എന്നിവയില്‍ തന്റെ നിലപാടുകള്‍ ഉന്നയിക്കും. കൂടാതെ, ബ്രസീല്‍ പ്രസിഡന്റ് ലുലയുമായി ഉഭയകക്ഷി ചര്‍ച്ചകളും നടക്കും.


ബ്രസീലിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മോദി ജൂലൈ 9-ന് നമീബിയ സന്ദര്‍ശിക്കും. അവിടെ അദ്ദേഹം നമീബിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഈ യാത്രയില്‍ പ്രധാനമന്ത്രി മൊത്തം അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. നേരത്തെ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന എന്നിവയും സന്ദര്‍ശിച്ചിരുന്നു.

 

Advertisment