/sathyam/media/media_files/2025/08/15/untitledmoddmodi-2025-08-15-09-00-23.jpg)
ഡല്‍ഹി: 79ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ച്ചയായി 12-ാം തവണയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
'അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ക്കായി ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. എല്ലാത്തരം പരിഷ്‌കാരങ്ങളും കൊണ്ടുവരിക എന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യം. ഈ ദീപാവലിയില്‍ ഞാന്‍ നിങ്ങള്‍ക്കായി ഇരട്ട ദീപാവലി ആഘോഷിക്കാന്‍ പോകുന്നു. രാജ്യവാസികള്‍ക്ക് ഒരു വലിയ സമ്മാനം ലഭിക്കാന്‍ പോകുന്നു.
ജിഎസ്ടി നിരക്കുകള്‍ പുനഃപരിശോധിക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. പുതിയ തലമുറ ജിഎസ്ടി പരിഷ്‌കരണമാണ് ഞങ്ങള്‍ കൊണ്ടുവരുന്നത്.
ഇത് സാധാരണക്കാരുടെ നികുതി കുറയ്ക്കും. ജിഎസ്ടി നിരക്കുകള്‍ ഗണ്യമായി കുറയ്ക്കും,' പ്രധാനമന്ത്രി മോദി പറഞ്ഞു.
പുതിയ തലമുറയ്ക്ക് പ്രധാനമന്ത്രി മോദി ഒരു വലിയ സമ്മാനം പ്രഖ്യാപിച്ചു. 'രാജ്യത്തെ യുവാക്കള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി ഞങ്ങള്‍ ആരംഭിക്കുകയാണ്.
ഇന്ന് മുതല്‍ പ്രധാനമന്ത്രി വികാസ് ഭാരത് റോജ്ഗര്‍ യോജന ആരംഭിക്കുകയാണ്. ഈ പദ്ധതി പ്രകാരം സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലി ലഭിക്കുന്ന വ്യക്തിക്ക് 15000 രൂപ നല്‍കും' എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.