ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ രാജ്യം അസ്ഥിരതയിലേക്ക് പോകും, അഞ്ച് വര്‍ഷവും അഞ്ച് പ്രധാനമന്ത്രിമാരെ രാജ്യം കാണേണ്ടിവരും; രാമക്ഷേത്രം പണിയാതിരിക്കാന്‍ കോണ്‍ഗ്രസ് അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്ന് മോദി

അഞ്ച് വര്‍ഷവും അഞ്ച് പ്രധാനമന്ത്രിമാരെ കാണേണ്ടി വരുമെന്നും പ്രതിപക്ഷ ഐക്യത്തെ മോദി പരിഹസിച്ചു. അങ്ങനെ വന്നാല്‍ രാജ്യം അസ്ഥിരമാകും. രാജ്യത്തിന്‍റെ സുരക്ഷയും സമാധാനവും നഷ്ടപ്പെടും.

New Update
modi Untitled.4.jpg

ഡല്‍ഹി: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ രാജ്യം അസ്ഥിരതയിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് വര്‍ഷവും അഞ്ച് പ്രധാനമന്ത്രിമാരെ രാജ്യം കാണേണ്ടിവരുമെന്നും മോദിയുടെ പരിഹാസം. രാമക്ഷേത്രം പണിയാതിരിക്കാന്‍ കോണ്‍ഗ്രസ് അവരുടെ കഴിവിന്‍റെ പരമാവധി ശ്രമിച്ചുവെന്നും ഹരിയാനയിലെ ബിജെപി റാലിയില്‍ മോദി പറഞ്ഞു. 

Advertisment

വോട്ട് ജിഹാദ് പ്രോല്‍സാഹിപ്പിക്കാന്‍ രാമക്ഷേത്ര നിര്‍മാണത്തെ കോണ്‍ഗ്രസ് എതിര്‍ത്തുവെന്ന് ഹരിയാന സോനിപ്പത്തിലെ റാലിയില്‍ മോദി പറഞ്ഞു. മോദി ചെയ്തത് എല്ലാം അധികാരത്തിലെത്തിയാല്‍ തകര്‍ക്കും എന്നാണ് ഇന്ത്യ സഖ്യം പറയുന്നത്.

ദേശവിരുദ്ധ അജന്‍ഡകൾ കോൺഗ്രസ് മറച്ചുവയ്ക്കുന്നില്ല. കശ്മീരിലിപ്പോള്‍ ത്രിവര്‍ണ പതാക പാറിപ്പറക്കുന്നു. ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ കശ്മീരിന് പ്രത്യേക പദവി തിരികെകൊടുക്കും. അതോടെ താഴ്‌വര വീണ്ടും അശാന്തമാകും. ഭീകരര്‍ സ്വൈരവിഹാരം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഞ്ച് വര്‍ഷവും അഞ്ച് പ്രധാനമന്ത്രിമാരെ കാണേണ്ടി വരുമെന്നും പ്രതിപക്ഷ ഐക്യത്തെ മോദി പരിഹസിച്ചു. അങ്ങനെ വന്നാല്‍ രാജ്യം അസ്ഥിരമാകും. രാജ്യത്തിന്‍റെ സുരക്ഷയും സമാധാനവും നഷ്ടപ്പെടും.

കോൺഗ്രസ് പ്രകടനപത്രികയിൽ മുസ്‍ലിം ലീഗിന്‍റെ മുദ്രയുണ്ട്. നിങ്ങളുടെ സ്വത്ത് എക്സ് റേയെടുക്കും, 'വോട്ട് ജിഹാദ്’ ചെയ്യുന്നവർക്ക് സ്വത്ത് വിതരണം ചെയ്യുമെന്ന വിവാദ പരാമര്‍ശവും മോദി ആവര്‍‍ത്തിച്ചു.

Advertisment