ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ആ​ഗോ​ള 'എ​ഐ ഇം​പാ​ക്ട്' ഉ​ച്ച​കോ​ടി​ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഷർട്ട് ഊ​രി പ്ര​തി​ഷേ​ധിച്ച സംഭവം; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​ഗോ​ള വേ​ദി കോ​ൺ​ഗ്ര​സ് ത​ങ്ങ​ളു​ടെ വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ഇ​ത് രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ്സി​നെ ലോ​ക​ത്തി​ന് മു​ന്നി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​മെ​ന്നും മോദി

ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ആ​ഗോ​ള എ​ഐ ഉ​ച്ച​കോ​ടി​യു​ടെ അ​ഞ്ചാം ദി​വ​സ​മാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്

New Update
MODI-CONGRESS

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ആ​ഗോ​ള 'എ​ഐ ഇം​പാ​ക്ട്' ഉ​ച്ച​കോ​ടി​ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഷർട്ട് ഊ​രി പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

Advertisment

ആ​ഗോ​ള വേ​ദി കോ​ൺ​ഗ്ര​സ് ത​ങ്ങ​ളു​ടെ വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ഇ​ത് രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ്സി​നെ ലോ​ക​ത്തി​ന് മു​ന്നി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.


ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ആ​ഗോ​ള എ​ഐ ഉ​ച്ച​കോ​ടി​യു​ടെ അ​ഞ്ചാം ദി​വ​സ​മാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​റി​നെ​തി​രെ​യും ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ ആ​രോ​പി​ച്ചു​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ദ​ർ​ശ​ന ഹാ​ളി​ൽ ഷ​ർ​ട്ട് ഊ​രി പ്ര​തി​ഷേ​ധി​ച്ച​ത്.

ലോ​കം മു​ഴു​വ​ൻ ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യെ ഉ​റ്റു​നോ​ക്കു​ന്ന വേ​ള​യി​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

 "ലോ​കം ഇ​ന്ത്യ​യെ ശ്ര​ദ്ധി​ക്കു​മ്പോ​ൾ, കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്" എ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ലോ​ക​നേ​താ​ക്ക​ളും ടെ​ക് വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്ത ഉ​ച്ച​കോ​ടി​യെ രാ​ഷ്ട്രീ​യ വേ​ദി​യാ​ക്കി മാ​റ്റി​യ​തി​നെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്

Advertisment