ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭ മുൻ മുഖ്യമന്ത്രിമാരാൽ സമ്പന്നം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഏഴ് മുൻ മുഖ്യമന്ത്രിമാരാണ് ഇക്കുറി ക്യാബിനറ്റിൽ. ഇതിൽ രണ്ട് പേർ ഘടകകക്ഷിയിൽ നിന്നുള്ളവരുമാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പുറമെ ശിവരാജ് സിങ് ചൗഹാൻ (മധ്യപ്രദേശ്), രാജ്നാഥ് സിങ് (ഉത്തർ പ്രദേശ്), മനോഹർലാൽ ഖട്ടർ (ഹരിയാന), സർബാനന്ദ സോണോവാൾ (അസം), എച്ച്.ഡി. കുമാരസ്വാമി (കർണാടക), ജിതിൻ റാം മാഞ്ചി (ബിഹാർ) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
കുമാരസ്വാമിയും (ജെ.ഡി.എസ്) മാഞ്ചിയും (ഹിന്ദുസ്ഥാനി അവാം മോർച്ച) ഒഴികെ എല്ലാവരും ബി.ജെ.പിക്കാരാണ്.