Advertisment

ഇനി 'മോ​ദി കാ ​പ​രി​വാ​ര്‍' വേണ്ട ! സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ നിന്നും ടാ​ഗ് ലൈ​ന്‍ മാ​റ്റ​ണ​മെ​ന്ന നിർദേശവുമായി നരേന്ദ്രമോദി

New Update
modi Untitledmo.jpg

ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പേ​രു​ക​ളി​ൽ നി​ന്ന് ‘മോ​ദി​യു​ടെ കു​ടും​ബം' (മോ​ദി കാ ​പ​രി​വാ​ർ) എ​ന്ന ടാ​ഗ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment

പേ​രി​ലെ മോ​ദി​യു​ടെ കു​ടും​ബം എ​ന്ന് മാ​റ്റി​യാ​ലും രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ല്‍ ഒ​രു കു​ടും​ബ​മാ​യി തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

മു​മ്പ് ഒ​രു പൊ​തു​റാ​ലി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കു​ടും​ബ​മി​ല്ല എ​ന്ന് ലാ​ലു പ്ര​സാ​ദ് യാ​ദ​വ് പ​രി​ഹാ​സ​ത്തോ​ടെ പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ സാ​ഷ്യ​ല്‍ മീ​ഡി​യ പ്രൊ​ഫൈ​ലു​ക​ളി​ല്‍ മോ​ദി കാ ​പ​രി​വാ​ര്‍ എ​ന്ന് ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ സ്ഥി​തി​ക്ക് വി​ശേ​ഷ​ണം നീ​ക്ക​ണ​മെ​ന്ന് എ​ക്സി​ലെ കു​റി​പ്പി​ൽ മോ​ദി പ​റ​ഞ്ഞു.

Advertisment