New Update
/sathyam/media/media_files/54ITgKR9SHqpcTCmKB8P.webp)
ന്യൂഡൽഹി: ഗാസയിലെ സമാധാന പദ്ധതിയെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. ബുധനാഴ്ച നടന്ന സംഭാഷണത്തിൽ ഗാസ സമാധാന കരാറിന്റെ വിശദാംശങ്ങൾ നെതന്യാഹു മോദിയെ ധരിപ്പിച്ചു.
Advertisment
2026ൽ ഇരുവരും സംസാരിക്കുന്നത് ഇത് രണ്ടാം തവണയാണ്. നെതന്യാഹുവിന്റെ ഇന്ത്യാസന്ദർശനത്തെക്കുറിച്ചും ചർച്ചയായി. ഇതോടെ 2018ന് ശേഷം നെതന്യാഹു വീണ്ടും ഇന്ത്യയിലെത്താനുള്ള സാധ്യത ശക്തമായി.
ഭീകരവാദത്തിനെതിരേ ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് നിലകൊള്ളുമെന്ന് മോദി എക്സിൽ കുറിച്ചു. ഗാസയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us