ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: എൻഡിഎ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23ന് തമിഴ്നാട്ടിലെത്തും. ചെന്നൈയിലോ മധുരയിലോ പൊതുയോഗം സം​ഘ​ടി​പ്പി​ക്കും. സഖ്യ വിപുലീകരണത്തിനും നീക്കം

New Update
modi

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ ​മാ​സം 23ന് ​ത​മി​ഴ്നാ​ട്ടി​ലെ​ത്തും. എ​ൻ​ഡി​എ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടാ​നാ​ണ് ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തു​ന്ന​ത്.

Advertisment

എ​ല്ലാ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​യോ​ഗം ചെ​ന്നൈ​യി​ലോ മ​ധു​ര​യി​ലോ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. മ​ധു​ര​യി​ലാ​ണ് പൊ​തു​യോ​ഗ​മെ​ങ്കി​ൽ ദീ​പം തെ​ളി​യി​ക്ക​ൽ വി​വാ​ദ​ത്തി​ന് കേ​ന്ദ്ര​മാ​യ തി​രു​പ്പ​ര​ങ്കു​ന്ത്രം ക്ഷേ​ത്ര​ത്തി​ൽ മോ​ദി ദ​ർ​ശ​നം ന​ട​ത്തി​യേ​ക്കു​മെ​ന്നും വി​വ​ര​മു​ണ്ട്.

എ​ന്നാ​ൽ‌ തി​രു​പ്പ​ര​ങ്കു​ന്ത്രം സ​ന്ദ​ർ​ശ​നം ഡി​എം​കെ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക എ​ഐ​എ​ഡി​എം​കെ​യ്ക്കു​ണ്ട്. എ​ൻ​ഡി​എ പൊ​തു​യോ​ഗ​ത്തി​ന് മു​ൻ​പാ​യി സ​ഖ്യ​വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മം.

നേ​ര​ത്തേ വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്ന എ​എം​എം​കെ നേ​താ​വ് ടി​ടി​വി ദി​ന​ക​ര​നും എ​ൻ​ഡി​എ​യി​ലെ​ത്തു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ‍​യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഭ​ര​ണം പ​ങ്കി​ട​ണ​മെ​ന്നാ​ണ് ബി​ജെ​പി എ​ഐ​എ​ഡി​എം​കെ​യ്ക്ക് മു​ന്നി​ൽ​വ​ച്ചി​രി​ക്കു​ന്ന നി​ബ​ന്ധ​ന.

Advertisment