/sathyam/media/media_files/2026/01/19/uae-predident-in-india-2026-01-19-23-14-29.jpg)
ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ന്യൂഡല്‍ഹി വ്യോമതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
‘എന്റെ സഹോദരന്‍’ എന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ സ്വാഗതം ചെയ്തത്. സ്വീകരണത്തിന്റെ ചിത്രങ്ങള്‍ മോദി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇന്ത്യ–യുഎഇ സൗഹൃദബന്ധത്തിന്റെ ശക്തി വ്യക്തമാക്കുന്നതാണെന്നും ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പ്രസിഡന്റായ ശേഷം മൂന്നാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് ഇന്ത്യയിലെത്തുന്നത്.
യുഎഇയിലെ ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരടക്കം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതിനിധി സംഘവും പ്രസിഡന്റിനൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us