/sathyam/media/media_files/2024/12/20/CI6MvU4OO2vNT52Wp3Qz.jpg)
ഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സമൂഹവുമായി അദ്ദേഹം സംവദിച്ചു.
'കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ജിയുടെ വസതിയില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു. ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രമുഖരുമായി ആശയവിനിമയം നടത്തി.' ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു
കേന്ദ്രമന്ത്രിയുടെ വസതിയിലേക്ക് എത്തിയ പ്രധാനമന്ത്രിയെ ജോര്‍ജ് കുര്യനും കുടുംബവും പൂക്കള്‍ നല്‍കി നല്‍കി സ്വീകരിച്ചു.
വീട്ടിലൊരുക്കിയ വര്‍ണാഭമായ പുല്‍ക്കൂടിന് മുന്നില്‍ പ്രധാനമന്ത്രി മോദി മെഴുകുതിരികള്‍ തെളിയിച്ചു.
#WATCH | Prime Minister Narendra Modi attends Christmas celebration at the residence of Union Minister George Kurian, in Delhi pic.twitter.com/VHIxEPEwxg
— ANI (@ANI) December 19, 2024