ജയ്പുർ: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടിയിലാണ് രാഹുൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്.
അതേസമയം, രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ദുശകുനം ആണെന്ന് ബിജെപി തിരിച്ചടിച്ചു.