Advertisment

'വീൽചെയറിലിരുന്ന് മൻമോഹൻ സിംഗ് ജോലി ചെയ്തു', ഒരു അംഗം തൻ്റെ കടമകളെക്കുറിച്ച് ജാഗ്രത പുലർത്തുന്നതിൻ്റെ ഉദാഹരണമാണിത്'; മുൻ പ്രധാനമന്ത്രിയെ പ്രശംസിച്ച് മോദി

New Update
V

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംഭാവനകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . സിംഗ് വീൽചെയറിൽ ഇരുന്ന് പോലും ജോലി ചെയ്തിരുന്നുവെന്ന് മോദി പറഞ്ഞു. വിരമിക്കുന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് വേളയിൽ സഭയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

Advertisment

 “ഒരു അംഗം തൻ്റെ കടമകളെക്കുറിച്ച് ജാഗ്രത പുലർത്തുന്നതിൻ്റെ ഉദാഹരണമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു. വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്ക് വ്യാഴാഴ്ച ഡൽഹിയിലെ ചെയർമാൻ ജഗ്ദീപ് ധൻഖറിൻ്റെ വസതിയിൽ യാത്രയയപ്പ് നൽകും.

അതേസമയം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജെഡിയു വീണ്ടും എൻഡിഎയിൽ ചേരുകയും ബിജെപിയുമായി ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തതിന് ശേഷം പ്രധാനമന്ത്രി മോദിയുമായുള്ള അദ്ദേഹത്തിൻ്റെ ആദ്യ കൂടിക്കാഴ്ചയാണ് ബുധനാഴ്ച നടന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. 1995 മുതൽ ബിജെപിയും ജെഡിയുവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നദ്ദയെ കണ്ട ശേഷം നിതീഷ് കുമാർ വ്യക്തമാക്കി. 

Advertisment