“കോൺഗ്രസ് അതിൻ്റെ ചിന്താഗതിയിൽ കാലഹരണപ്പെട്ടതാണെന്ന എൻ്റെ വിശ്വാസം പൂർണ്ണമാണ്; ഇത്രയും വലുതും രാജ്യം ഭരിക്കുന്നതുമായ ഒരു പാർട്ടിയാണ് ഇത്രയും മോശമായി വീണത്, ഞങ്ങൾ അവരോട് സഹതപിക്കുന്നു; കോൺഗ്രസിന് 40 സീറ്റെങ്കിലും കിട്ടണേയെന്നാണ് തന്റെ പ്രാർത്ഥനയെന്ന് മോദി

New Update
modi uae.jpg

ഡല്‍ഹി: ഇന്ത്യയെ നിർണായകമായ വികസനത്തിൻ്റെ പാതയിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നീതി നിഷേധിച്ച ജനവിഭാഗങ്ങളേയും ജനാധിപത്യ രീതികളേയും, അതിൻ്റെ കൊളോണിയൽ മാനസികാവസ്ഥയേയും, പതിറ്റാണ്ടുകളായി അധികാരത്തിൽ ഇരിക്കുമ്പോഴത്തെ ഭരണ പരാജയം എന്നിവയെക്കുറിച്ചാണ് മോദി വിമർശനം ഉന്നയിച്ചത്.

Advertisment

മമതാ ബാനർജിയുടെ വാക്കുകളെ കടമെടുത്ത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകൾ പോലും നേടില്ലെന്ന കാര്യവും അദ്ദേഹം ലോക്സഭയെ ഓർമ്മിപ്പിച്ചു. കോൺഗ്രസിന് 40 സീറ്റെങ്കിലും കിട്ടണേയെന്നാണ് തന്റെ പ്രാർത്ഥനയെന്നും മോദി പരിഹസിച്ചു. 

രാഷ്ട്രപതിയുടെ നന്ദി പ്രസംഗത്തിനായി വിളിച്ചു ചേർത്ത പാർലമെന്റ് സമ്മേളനത്തിൽ, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദിയുടെ അവസാനത്തെ പ്രസംഗമായിരുന്നു. അത് പോലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ വിമർശനമാക്കി നരേന്ദ്ര മോദി മാറ്റി.

“കോൺഗ്രസ് പാർട്ടി അതിൻ്റെ ചിന്താഗതിയിൽ കാലഹരണപ്പെട്ടതാണെന്ന എൻ്റെ വിശ്വാസം പൂർണ്ണമാണ്. അതിനാൽ, അവർ അവരുടെ ജോലി ഔട്ട്സോഴ്സ് ചെയ്തു. ഇത്രയും വലുതും രാജ്യം ഭരിക്കുന്നതുമായ ഒരു പാർട്ടിയാണ് ഇത്രയും മോശമായി വീണത്. ഞങ്ങൾ സന്തുഷ്ടരല്ല. ഞങ്ങൾ അവരോട് സഹതപിക്കുന്നു,” 

“കോൺഗ്രസ് ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം നിഷേധിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ക്വാട്ട നൽകിയില്ല. ബാബാ സാഹേബ് അംബേദ്കറിന് ഒരിക്കലും ഭാരതരത്‌ന നൽകിയില്ല. പുരസ്കാരങ്ങളെല്ലാം അവരുടെ കുടുംബത്തിന് മാത്രം.

നേതാവിനും നീതിക്കും (നയം) യാതൊരു ഉറപ്പുമില്ലാത്തവർ മോദിയുടെ ഉറപ്പിനെ ചോദ്യം ചെയ്യുന്നു. എന്തുകൊണ്ടാണ് ആളുകൾ അവരോട് ഇത്ര ദേഷ്യപ്പെട്ടത്? ഞങ്ങൾ ആളുകളോട് പറഞ്ഞതുകൊണ്ടല്ല. അവർ അവരുടെ കർമ്മ ഫലം കൊയ്തു,” മോദി പറഞ്ഞു.

Advertisment