Advertisment

കരിമ്പ് കർഷകരുടെ നിരന്തരമായ ആവശ്യം പ്രമാണിച്ച് ചരിത്രപരമായ വില വർദ്ധനവിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു; കർഷകരുടെ ക്ഷേമത്തിന് താൻ പ്രതിജ്ഞാബദ്ധനാണ്: പ്രധാനമന്ത്രി മോദി

New Update
modi

ഡല്‍ഹി: കർഷകരുടെ ക്ഷേമത്തിന് താൻ പ്രതിജ്ഞാബദ്ധനാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.  കരിമ്പ് കർഷകർക്ക് മില്ലുകൾ നൽകേണ്ട മിനിമം വില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് കർഷകരുടെ ക്ഷേമം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി രംഗത്തെത്തിയത്.

Advertisment

രാജ്യത്തുടനീളമുള്ള നമ്മുടെ കർഷക സഹോദരങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും  നിറവേറ്റാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം പറഞ്ഞു.

കരിമ്പ് കർഷകരുടെ നിരന്തരമായ ആവശ്യം പ്രമാണിച്ച് ചരിത്രപരമായ വില വർദ്ധനവിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഈ നടപടി കോടിക്കണക്കിന് കരിമ്പ് ഉത്പാദകർക്ക് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2024-25 വർഷത്തെ പഞ്ചസാര സീസണിലെ കരിമ്പിൻ്റെ വിലയായ 10.25 നിരക്കിൽ 340 ക്വിൻ്റലിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയത്.

ഈ അനുമതിയോടെ, പഞ്ചസാര മില്ലുകൾ 10.25 ശതമാനം വീണ്ടെടുക്കുമ്പോൾ കരിമ്പിന് 340 രൂപ/ക്വിൻ്റലിന് എഫ്ആർപി നൽകും. ഇതുമൂലം കർഷകർക്ക് 3.32 രൂപ അധിക വില ലഭിക്കും.

അതേസമയം 315.10 ക്വിൻ്റൽ ആണ് കരിമ്പിൻ്റെ ഏറ്റവും കുറഞ്ഞ ഉദ്പാദനം. അതേസമയം പഞ്ചസാര കുറവാണെങ്കിലും, കർഷകർക്ക് 315.10 / ക്വിൻ്റലിന് എഫ്ആർപി ഉറപ്പുനൽകുന്നുണ്ടെന്നും സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. 

Advertisment