പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കം. മർദനമേറ്റ് യുവ ​ഗവേഷകൻ മരിച്ചു

മോണ്ടി അഭിഷേകിനെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 

New Update
mohali scientist death

മൊഹാലി : പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് മർദനമേറ്റ് യുവ ​ഗവേഷകൻ മരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഏഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) മൊഹാലിയിലെ ​ഗവേഷകനായ ഡോ. അഭിഷേക് സ്വരങ്കറാണ് മരിച്ചത്. 

Advertisment

ഝാർഖണ്ഡിലെ ധൻബാദ് സ്വദേശിയാണ് അഭിഷേക്. പഞ്ചാഹ് മൊഹാലിയിലെ സെക്ടർ 67ലെ വാടകവീടിന് സമീപത്തായിരുന്നു മർദനം അരങ്ങേറിയത്. 


അഭിഷേക് വൃക്കരോ​ഗിയായിരുന്നുവെന്നും ഈയടുത്ത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ബന്ധുക്കൾ പറഞ്ഞു. ഡയാലിസിസ് നടത്തിവരികയായിരുന്നു. 


മോണ്ടി അഭിഷേകിനെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 

അയൽവാസിയായ മോണ്ടിയുമായി വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ മോണ്ടി അഭിഷേകിനെ തള്ളി. 


നിലത്തിടുകയും ചവിട്ടുകയുമായിരുന്നു. തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട അഭിഷേകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭിഷേകിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.