ധാക്ക: ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യയെയും ബംഗ്ലാദേശിനെയും പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും ആത്മാവ് തുടര്‍ന്നും നയിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറഞ്ഞു.
ബംഗ്ലാദേശിലെ ജനങ്ങള്‍ക്കും അതിന്റെ ഇടക്കാല നേതാവ് യൂനുസിനും ഈദ്-ഉല്‍-അസ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി മോദിയുടെ സന്ദേശത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഞായറാഴ്ച എക്സില്‍ ഇതുസംബന്ധിച്ച് യൂനുസ് രണ്ട് കത്തുകള്‍ പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രി മോദിയുടെ സന്ദേശം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം തന്റെ കത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. 'പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും ആത്മാവ് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ജൂണ്‍ 6 ന് എഴുതിയ കത്തില്‍ അദ്ദേഹം പറഞ്ഞു.