ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതി നിരന്തരം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, രാജ്യത്തെ പൗരന്മാരോട് ഒന്നിക്കാന്‍ അഭ്യര്‍ത്ഥിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് രംഗത്തെത്തി. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഭരണകൂടത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.
ഇന്ത്യയുടെ ഐക്യം തകര്‍ക്കാനുള്ള ഒരു ഗൂഢാലോചനയും വിജയിക്കാന്‍ അനുവദിക്കരുതെന്ന് മോഹന്‍ ഭാഗവത് ഇന്ത്യയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പഹല്‍ഗാമിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിന് ശേഷം പാക് സ്പോണ്സര് ചെയ്ത തീവ്രവാദികള്‍ക്കെതിരെ 'ഓപ്പറേഷന് സിന്ദൂര്‍' എന്ന നിര്‍ണായക നടപടി സ്വീകരിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിന്റെയും സായുധ സേനയുടെയും നേതൃത്വത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ എന്ന് മോഹന്‍ ഭാഗവത് പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്ഥാനെതിരെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മോഹന്‍ ഭാഗവത് അഭ്യര്‍ത്ഥിച്ചു. 'ദേശീയ പ്രതിസന്ധിയുടെ ഈ സമയത്ത്, രാജ്യം മുഴുവന്‍ ശരീരവും മനസ്സും പണവും ഉപയോഗിച്ച് സര്‍ക്കാരിനും സായുധ സേനയ്ക്കും ഒപ്പം നിലകൊള്ളുന്നു.
ഇന്ത്യയുടെ അതിര്‍ത്തിയിലെ മതസ്ഥലങ്ങളിലും സിവിലിയന്‍ വാസസ്ഥലങ്ങളിലും പാകിസ്ഥാന് സൈന്യം നടത്തുന്ന ആക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു, ഈ ആക്രമണങ്ങള്‍ക്ക് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു' എന്ന് മോഹന്‍ ഭഗവത് പറഞ്ഞു.