/sathyam/media/media_files/2025/12/21/mohan-2025-12-21-20-46-00.jpg)
കൊല്‍ക്കത്ത: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളിലുള്ളവര്‍ കുടുംബമെന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണെന്ന് ആര്‍എസ്എസ് സര്‍ സംഘ ചാലക് മോഹന്‍ ഭാഗവത്.
വിവാഹം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ സന്യാസികളാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബം, വിവാഹം എന്നത് ശാരീരിക സംതൃപ്തിയ്ക്ക് വേണ്ടി മാത്രമല്ല.
സമൂഹത്തില്‍ ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്ന് പഠിക്കാനുള്ള ഒരു സംവിധാനമാണ്.
നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. ഒരു ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികള്‍ വേണമെന്നും മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു.
19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us