ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, വ്യാപാരം നിർബന്ധിച്ചിട്ടില്ല. ഇന്ത്യ ലോകത്തെ നയിച്ചു, പക്ഷേ ഒരു രാജ്യത്തെയും കീഴടക്കിയിട്ടില്ല, ഒരു രാജ്യത്തെയും പരിവർത്തനം ചെയ്തിട്ടില്ലെന്ന് മോഹൻ ഭഗവത്

ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ഭയം മൂലമാണ് തീരുവ ചുമത്തിയിരിക്കുന്നതെന്ന് വെള്ളിയാഴ്ച നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു

New Update
Untitled

ഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞായറാഴ്ച നടന്ന ഒരു പരിപാടിയില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്തു. പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഞങ്ങള്‍ ഒരിക്കലും ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല. വ്യാപാരത്തിനായി ഞങ്ങള്‍ ഒരിക്കലും ഒരു രാജ്യത്തിനും മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. 

Advertisment

ഇന്ത്യ ലോകത്തെ നയിച്ചു. പക്ഷേ, ഒരു രാജ്യത്തെയും കീഴടക്കിയില്ല. ഞങ്ങള്‍ ആരെയും മതം മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തന്റെ പ്രസംഗത്തില്‍ മഹത്തായ ചരിത്രത്തെക്കുറിച്ച് പരാമര്‍ശിച്ചു, ഇന്ത്യ ലോകനേതാവായിരുന്നപ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒരു സംഘര്‍ഷവും ഉണ്ടായിരുന്നില്ല, പരിസ്ഥിതി സന്തുലിതാവസ്ഥയും തകര്‍ന്നിരുന്നില്ല.


അക്കാലത്ത് സാങ്കേതിക പുരോഗതിക്കൊപ്പം മനുഷ്യജീവിതവും സന്തോഷകരവും സമൃദ്ധവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ഒരിക്കലും ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, ആരെയും വ്യാപാരത്തിനായി നിര്‍ബന്ധിച്ചിട്ടില്ല. ഞങ്ങള്‍ എവിടെ പോയാലും അറിവും നാഗരികതയും നല്‍കി, വേദങ്ങളും പഠിപ്പിച്ചു. ഇതാണ് ഇന്ത്യയുടെ സ്വത്വം.

ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ഭയം മൂലമാണ് തീരുവ ചുമത്തിയിരിക്കുന്നതെന്ന് വെള്ളിയാഴ്ച നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഇന്ത്യയുടെ വളരുന്ന ശക്തി കണ്ട് ആഗോള ശക്തികള്‍ വളരെയധികം ആശങ്കാകുലരാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.


നാഗ്പൂരില്‍ ബ്രഹ്‌മകുമാരീസ് വിശ്വശാന്തി സരോവറിന്റെ ഏഴാം സ്ഥാപക ദിനത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. ലോകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും കൂട്ടായ ചിന്തയുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.


മറ്റാരെങ്കിലും വലുതായാല്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ആളുകള്‍ ഭയപ്പെടുന്നുവെന്ന് ആരുടെയും പേര് പരാമര്‍ശിക്കാതെ മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യ വലുതായാല്‍ അവര്‍ എവിടെയാണ് താമസിക്കുക? അതുകൊണ്ടാണ് അവര്‍ തീരുവകള്‍ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment