പൂനെ: ഒരാളുടെ പ്രവര്‍ത്തി കാണുന്ന ജനമാണ് അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുകയെന്നും അല്ലാതെ ആരും സ്വയം ദൈവം എന്ന് വിളിക്കില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
ജനങ്ങള്‍ക്ക് വേണ്ടി കഴിയുന്നയത്ര നല്ലത് ചെയ്യണം. തിളങ്ങുകയോ വേറിട്ട് നില്‍ക്കുകയോ ചെയ്യരുതെന്ന് ആരും പറയുന്നില്ല. ജോലിയിലൂടെ എല്ലാവര്‍ക്കും ആദരണീയ വ്യക്തികള്‍ ആകാം.
എന്നാല്‍ ആ തലത്തിലേക്ക് നമ്മള്‍ എത്തിയിട്ടുണ്ടോയെന്ന് തീരുമാനിക്കുന്നത് നമ്മള്‍ അല്ല, മറ്റുള്ളവരാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.