അധികാരം ലോകത്തെ സ്നേഹത്തിൻ്റെ ഭാഷ കേൾപ്പിക്കുന്നു. ലോകം ഇപ്പോൾ രാജ്യത്തിന്റെ അസാമാന്യമായ ശക്തി കണ്ടിരിക്കുന്നു: അധികാരമുള്ളവന്റെ "സമാധാനത്തിന്റെ ഭാഷ" മറ്റുള്ളവർ ശ്രദ്ധിക്കണമെന്ന് ആർ‌എസ്‌എസ് മേധാവി

ഇന്ത്യയുടെ പങ്ക് ഒരു മൂത്ത സഹോദരന്റെ കടമയാണെന്നും ലോകത്ത് സമാധാനത്തിനും ഐക്യത്തിനും വേണ്ടി അത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

New Update
Humanity only religion in the world, at present it is called Hindu: RSS chief Mohan Bhagwat

ഡല്‍ഹി: ലോകം ഇപ്പോള്‍ രാജ്യത്തിന്റെ അസാമാന്യമായ ശക്തി കണ്ടിരിക്കുന്നുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. അധികാരമുള്ളവന്റെ 'സമാധാനത്തിന്റെ ഭാഷ' മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജയ്പൂരിലെ ഹര്‍മരയിലുള്ള രവിനാഥ് ആശ്രമത്തില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി.

Advertisment

ഇന്ത്യ ആരെയും വെറുക്കുന്നില്ലെന്നും, എന്നാല്‍ അധികാരമുള്ളപ്പോള്‍ മാത്രമേ ലോകം സ്‌നേഹത്തിന്റെയും ക്ഷേമത്തിന്റെയും ഭാഷ കേള്‍ക്കൂ എന്നും അദ്ദേഹം പറഞ്ഞു.


'ഇതാണ് ലോകത്തിന്റെ സ്വഭാവം. ഈ സ്വഭാവം മാറ്റാന്‍ കഴിയില്ല. അതിനാല്‍ ലോകത്തിന്റെ ക്ഷേമത്തിനായി, നമ്മള്‍ ശക്തരാകേണ്ടതുണ്ട്, ലോകം നമ്മുടെ ശക്തി കണ്ടിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.

'ലോകക്ഷേമമാണ് നമ്മുടെ മതം. ഇത് പ്രത്യേകിച്ച് ഹിന്ദുമതത്തിന്റെ ഉറച്ച കടമയാണ്,' ഭഗവത് പറഞ്ഞു.

ഇന്ത്യയുടെ പങ്ക് ഒരു മൂത്ത സഹോദരന്റെ കടമയാണെന്നും ലോകത്ത് സമാധാനത്തിനും ഐക്യത്തിനും വേണ്ടി അത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ് എന്നിവ പ്രതിസന്ധി നേരിട്ടപ്പോള്‍ അവരെ ആദ്യം സഹായിച്ചത് ഇന്ത്യയാണെന്ന് ഭാഗവത് പറഞ്ഞു.