’75 വയസായാൽ അതിനർത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവർക്ക് വഴി മാറിക്കൊടുക്കണം’ എന്ന് മോഹൻ ഭാഗവത്; പരാമർശം മോദിക്കെതിരെയെന്ന് പ്രതിപക്ഷം

മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം പ്രധാനമന്ത്രിയെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും ലക്ഷ്യമിട്ടതാണോ എന്നതിനെ ചുറ്റി രാഷ്ട്രീയ ചര്‍ച്ചകളും പ്രതികരണങ്ങളും തുടരുകയാണ്.

New Update
Untitled4canada

ഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ 75 വയസ്സ് പിന്നിട്ടാല്‍ വിരമിക്കണം എന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം പുതിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കി.

Advertisment

75 വയസ്സ് കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കണം എന്നായിരുന്നു ഭാഗവതിന്റെ പ്രസ്താവന. ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ്സ് തികയുന്ന പശ്ചാത്തലത്തില്‍ പരാമര്‍ശം മോദിക്കെതിരെയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.


'75 വയസായാല്‍, അതിനര്‍ത്ഥം എല്ലാം മതിയാക്കണം. മറ്റുള്ളവര്‍ക്ക് വഴി മാറിക്കൊടുക്കണം എന്നാണെന്ന് നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.

'എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ് തുടങ്ങിയ നേതാക്കളെ മോദി വിരമിപ്പിച്ചത് നമ്മള്‍ കണ്ടു. ഇതേ തീരുമാനം മോദിക്കും ബാധകമാകുമോ?' എന്ന് ശിവസേന (ഉദ്ധവ് വിഭാഗം) എംപി സഞ്ജയ് റാവത്ത് ചോദിച്ചു.


'പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത്. നിലവിലെ ഭരണകര്‍ത്താക്കള്‍ ഇതില്‍പ്പെടുമോ എന്നത് നോക്കികാണാമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു.


മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം പ്രധാനമന്ത്രിയെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും ലക്ഷ്യമിട്ടതാണോ എന്നതിനെ ചുറ്റി രാഷ്ട്രീയ ചര്‍ച്ചകളും പ്രതികരണങ്ങളും തുടരുകയാണ്.

Advertisment