New Update
/sathyam/media/media_files/2025/09/13/untitled-2025-09-13-11-38-48.jpg)
ഡല്‍ഹി: മധ്യപ്രദേശിലെ മന്ദ്സൗറില്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് കയറിയ ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ചു. കാറ്റിന്റെ വേഗത കാരണം ബലൂണ്‍ പറക്കാന്‍ കഴിയാതെ തീപിടിക്കുകയായിരുന്നു.
Advertisment
അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ഉടനെ തന്നെ പുറത്തെത്തിച്ച് തീ അണച്ചു. ഈ സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായതായി വിവരമില്ല. മന്ദ്സൗര്‍ ജില്ലയിലെ ഗാന്ധിസാഗര്‍ ഫോറസ്റ്റ് റിട്രീറ്റിനടുത്തുള്ള ഹിംഗ്ലാജ് റിസോര്‍ട്ടിലാണ് മുഖ്യമന്ത്രി രാത്രി താമസിച്ചത് .
വെള്ളിയാഴ്ച മന്ദ്സൗര്‍ ജില്ലയിലെ ഗാന്ധി സാഗറില്‍ ഗാന്ധി സാഗര്‍ ഫോറസ്റ്റ് റിട്രീറ്റ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉദ്ഘാടനം ചെയ്തിരുന്നു.