മോസ്‌കോ: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വ്യാഴാഴ്ച മോസ്‌കോ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടതിനാല്‍ ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തില്‍ മോസ്‌കോയിലേക്ക് പോയ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിനിധി സംഘത്തിന്റെ വിമാനം വൈകി.
ഉക്രെയ്ന്‍ നടത്തിയതായി പറയപ്പെടുന്ന ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഡൊമോഡെഡോവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവച്ചു. തല്‍ഫലമായി, പ്രതിനിധി സംഘം സഞ്ചരിച്ച വിമാനത്തിന് ഇറങ്ങാന്‍ അനുമതി നിഷേധിക്കുകയും ചെയ്തു.
നീണ്ട കാലതാമസത്തിനുശേഷം, വിമാനം ഒടുവില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സര്‍വ്വകക്ഷി എംപിമാരുടെ പ്രതിനിധി സംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ച് സുരക്ഷിതമായി അവരുടെ ഹോട്ടലിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.