ബംഗളൂരു: കര്‍ണാടകയിലെ ദാവന്‍ഗെരെയിലെ പള്ളിക്ക് പുറത്ത് ഒരു കൂട്ടം പുരുഷന്മാര്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. കുടുംബതര്‍ക്കത്തിന്റെ പേരില്‍ യുവതിയെ പള്ളിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.
ഭര്‍ത്താവ് ജമീല്‍ അഹമ്മദ് ഷമീര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്, തന്നെയും ബന്ധുവായ നസ്രീന്‍ (32), ഫയാസ് എന്ന പുരുഷനെയും ചന്നഗിരി താലൂക്കിലെ പ്രാദേശിക പള്ളിയായ ജുമാ മസ്ജിദിലേക്ക് വിളിപ്പിച്ചതായി പരാതിക്കാരിയായ ഷബീന ബാനുവിന്റെ പരാതിയില്‍ പറയുന്നു.
പള്ളിക്ക് പുറത്താണ് ആക്രമണം നടന്നത്. അവിടെ ഒരു കൂട്ടം പുരുഷന്മാര്‍ ഷബീനയെ വടികള്‍, പൈപ്പുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിച്ചു.
വീഡിയോയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് മുഹമ്മദ് നിയാസ്, മുഹമ്മദ് ഗൗസ്പീര്‍, ചന്ദ് ബാഷ, ഇനായത്ത് ഉല്ലാ, ദസ്തഗിര്‍, റസൂല്‍ എന്നീ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷബീനയുടെ പരാതിയില്‍ ഇവരുടെയെല്ലാം പേരുണ്ടായിരുന്നു.
ഷബീനയുടെ പരാതിയില്‍ ഏപ്രില്‍ 7 ന് തന്റെ ബന്ധുവായ നസ്രീന്‍ തന്നെ സന്ദര്‍ശിച്ചിരുന്നുവെന്ന് പറയുന്നു. ആ ദിവസം, ഷബീനയുടെ കുട്ടികളോടൊപ്പം രണ്ട് സ്ത്രീകളും ബുക്കംബുടിയിലെ ഒരു കുന്ന് സന്ദര്‍ശിക്കുകയും അന്ന് വൈകുന്നേരം തിരിച്ചെത്തുകയും ചെയ്തു.
വൈദ്യോപദേശപ്രകാരം ഷബീന മരുന്ന് കഴിച്ച് വിശ്രമിക്കാന്‍ കിടന്നു. ആദ്യം പോകുമെന്ന് പറഞ്ഞിരുന്ന നസ്രീന്‍ ഒടുവില്‍ ഷബീനയുടെ വീട്ടില്‍ താമസിച്ചു. ഈ സമയത്ത്, ഫയാസ് എന്നൊരാള്‍ അവിടെ എത്തി.
പിന്നീട്, ഷബീനയുടെ ഭര്‍ത്താവ് ജമീല്‍ അഹമ്മദ് ഷമീര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നസ്രീനും ഫയാസും വീട്ടില്‍ കിടക്കുന്നത് കണ്ടു. അവരുടെ സാന്നിധ്യത്തില്‍ അസ്വസ്ഥനായ അദ്ദേഹം അടുത്തുള്ള പള്ളിയില്‍ എത്തി പരാതി നല്‍കുകയായിരുന്നു.