ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ പ്രേതബാധയെന്ന് ആരോപിച്ച് മകന്‍ അമ്മയെ അടിച്ച് കൊലപ്പെടുത്തി. 55 വയസ്സുള്ള ഗീതമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സഞ്ജയ് ഉള്‍പ്പെടെ മൂന്ന് പേരെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അമ്മയ്ക്ക് പ്രേതബാധയുണ്ടെന്നാരോപിച്ച് സഞ്ജയ് ഒരു മന്ത്രവാദിനിയെ വീട്ടിലേക്ക് വിളിച്ചു. തുടര്‍ന്ന് മന്ത്രവാദിനിയായ ആശയും ഭര്‍ത്താവ് സന്തോഷും ചേര്‍ന്ന് 'ബാധ ഒഴിപ്പിക്കാനെന്ന' പേരില്‍ പൂജ ആരംഭിച്ചു.
എന്നാല്‍ പൂജയുടെ പേരില്‍ ഇവര്‍ ഗീതമ്മയെ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചു. ഈ ആക്രമനം രാത്രി 9:30 മുതല്‍ പുലര്‍ച്ചെ 1:00 വരെയുള്ള സമയത്ത് ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.