ഹൈദരാബാദ്: ഹൈദരാബാദില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാന്‍ പിഞ്ചുകുഞ്ഞിനെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു.
ഹൈദരാബാദ് സ്വദേശിനി നവീനയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തെലങ്കാന നല്‍ഗൊണ്ട ആര്‍ടിസി ബസ്റ്റാന്‍ഡിലായിരുന്നു സംഭവം. കാമുകന്റെ നിര്‍ദേശപ്രകാരമാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് വിവരം.
യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോകാന്‍ യുവതി നേരത്തെ തീരുമാനിച്ചതായി കണ്ടെത്തി.
ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ കൈമാറുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതിയെയും കാമുകനെയും പോലീസ് തിരിച്ചറിഞ്ഞത്. പിടികൂടിയ ഇരുവരെയും കൗണ്‍സിലിങ്ങിനായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചതായാണ് വിവരം.