പൂനെ അപകടം: പ്രതിയായ കൗമാരക്കാരന്റെ രക്തത്തിന് പകരം പരിശോധിച്ചത് അമ്മയുടെ രക്തം

രക്ത സാംപിള്‍ മാറ്റിയതിന് ആശുപത്രിയിലെ ഫൊറന്‍സിക് ലാബ് മേധാവി ഡോ. അജയ് താവ്‌ഡെ, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീഹരി ഹാല്‍നോര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Pune Porsche crash

പൂണെ; മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച പോര്‍ഷെ ഇടിച്ചു രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ രക്തത്തിനു പകരം അധികൃതര്‍ പരിശോധിച്ചത് അമ്മയുടെ രക്തമെന്ന് റിപ്പോര്‍ട്ട്. 

Advertisment

മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്കാണ് അമ്മയുടെ രക്തം മാറ്റി നല്‍കിയത്. പുണെയിലെ സസൂണ്‍ ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയ്ക്കുശേഷം പ്രതി മദ്യപിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ലഭിച്ച റിപ്പോര്‍ട്ട്.

രക്ത സാംപിള്‍ മാറ്റിയതിന് ആശുപത്രിയിലെ ഫൊറന്‍സിക് ലാബ് മേധാവി ഡോ. അജയ് താവ്‌ഡെ, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീഹരി ഹാല്‍നോര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 

Advertisment