കുനോ നാഷണൽ പാർക്കിൽ ഇന്ത്യയിലെ ആദ്യത്തെ പെൺ ചീറ്റയായ മുഖി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

മുഖ്യമന്ത്രി മോഹന്‍ യാദവും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവും കുഞ്ഞുങ്ങളുടെ ജനന വാര്‍ത്ത എക്സില്‍ പോസ്റ്റ് ചെയ്തു.

New Update
Untitled

ഡല്‍ഹി: കുനോ നാഷണല്‍ പാര്‍ക്കില്‍ ഇന്ത്യയിലെ ആദ്യത്തെ പെണ്‍ ചീറ്റയായ മുഖി അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഇന്ത്യയില്‍ ജനിച്ച 33 മാസം പ്രായമുള്ള പെണ്‍ ചീറ്റയായ മുഖി അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിത് 'ചീറ്റ പ്രോജക്റ്റിന്' ഒരു പ്രധാന നേട്ടമായി കണക്കാക്കപ്പെടുന്നു.

Advertisment

മുഖ്യമന്ത്രി മോഹന്‍ യാദവും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവും കുഞ്ഞുങ്ങളുടെ ജനന വാര്‍ത്ത എക്സില്‍ പോസ്റ്റ് ചെയ്തു. 


'ഇന്ത്യയില്‍ ജനിച്ച ചീറ്റയായ മുഖി, മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണ്. 


ഇന്ത്യയുടെ ചീറ്റ പുനരുദ്ധാരണ പദ്ധതികള്‍ക്ക് ഇത് ഒരു വലിയ വിജയമാണ്. 33 മാസം പ്രായമുള്ള മുഖി, ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പെണ്‍ ചീറ്റയാണ്, ഇപ്പോള്‍ പ്രസവിച്ച ആദ്യത്തെ ഇന്ത്യന്‍ വംശജയായ ചീറ്റയായി മാറിയിരിക്കുന്നു, പ്രോജക്റ്റ് ചീറ്റയുടെ ഒരു വലിയ വിജയമാണിത്' എന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് എഴുതി.

Advertisment