/sathyam/media/media_files/2025/09/07/62536-2025-09-07-18-43-59.jpg)
മുംബൈ: മുംബൈയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു.
പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ബിനു സുകുമാരൻ കുമാരനെ (36) എന്നയാളാണ് മരിച്ചത്.
പരിക്കേറ്റ സുഭാൻഷു കാമത്ത് (20), തുഷാർ ഗുപ്ത (20), ധർമരാജ് ഗുപ്ത (49), കരൺ കനോജിയ (14), അനുഷ് ഗുപ്ത (6) എന്നിവരെ പാരാമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ നില തൃപ്തികരമാണെന്ന് റിപ്പോർട്ട് ചെയ്തു.
ബിനു സുകുമാരൻ കുമാര്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. നാട്ടുകാരാണ് ഷോക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഞായറാഴ്ച രാവിലെ 10.45 ഓടെ സക്കിനാക്ക പ്രദേശത്തെ ഖൈരാനി റോഡിൽ ഗണപതി വിഗ്രഹത്തിൽ തൂങ്ങിക്കിടക്കുന്ന വൈദ്യുത കമ്പി സ്പർശിച്ചതിനെ തുടർന്നാണ് ആറ് ഭക്തർക്ക് വൈദ്യുതാഘാതമേറ്റെന്നാണ് പ്രാദേശിക പൊലീസ് പറയുന്നത്.
ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ പത്താം ദിവസമാണ് ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത്.
ഈ ഘോഷയാത്രക്കിടെയാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ പറയുന്നു