/sathyam/media/media_files/2025/10/07/obit-sabu-p-daniel-2025-10-07-19-34-39.jpg)
മുംബൈ: നവി മുംബൈയിലെ പൊതുപ്രവർത്തനത്തിലും രാഷ്ട്രീയ രംഗത്തും കഴിഞ്ഞ നാലു ദശാബ്ദമായി സജീവ സാന്നിധ്യമായിരുന്ന സാബു പി ഡാനിയേൽ (59) നിര്യാതനായി.
ഒക്ടോബർ 10 വെള്ളിയാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ ശുശ്രൂഷയും തുടർന്ന് ഒൻപതര മുതൽ പതിനൊന്ന് വരെ സി.ബി.ഡി കൈരളി ഹാളിൽ പൊതുദർശനവും ഉണ്ട്. 12 മണിക്ക് വാശി സെക്ടർ 10 (എ) സെൻ്റ് പോൾസ് മാർത്തോമാ ചർച്ചിലെ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം 1.30ന് കോപ്റി, വാശി സെക്ടർ 26 ൽ ഉള്ള സെമിത്തേരിയിൽ സംസ്കാരം നടത്തും.
നവി മുംബൈയിലെ മുൻസിപ്പാലിറ്റി മുൻ കോർപ്പറേറ്ററും എൻ.എം.എം.സി ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ചെയർമാൻ, സി.ബി.ഡി.കൈരളി പ്രസിഡൻ്റ് തുടങ്ങിയ നിരവധി മലയാളി സംഘടനകളുടെ ചുമതലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ബഹുമാനപ്പെട്ട സാബു. പി.ഡാനിയേലിൻറെ വിയോഗം നവി മുംബൈയിലെ മലയാളി സമൂഹത്തിന് ഒരു തീരാ നഷ്ടമാണ്.
പന്തളം ഇടപ്പോൺ പുലിമുഖത്തറ കുടുംബാംഗമാണ്. ഭാര്യ: ബിനു സാബു കൊട്ടാരക്കര ചെങ്ങമനാട്
ഹാപ്പിലാൻ്റ് കുടുംബാംഗമാണ്. മക്കൾ: സാനു സാബു, സിനു സാബു. മരുമക്കൾ: പ്രിയങ്ക സാനു, രുചിത സിനു. കൊച്ചുമകൾ: സവാന.