/sathyam/media/media_files/2025/11/02/1001375762-2025-11-02-13-17-36.webp)
മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് രാജ് താക്കറെയും. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയായിരുന്നു മഹാ വികാസ് അഘാഡിയുടെ(എംവിഎ) നേതൃത്വത്തില്‍ മുംബൈയില്‍ പ്രതിഷേധ യോഗം നടന്നിരുന്നത്.
'ഉദ്ധവ് ശിവസേന'യുമായി അടുപ്പത്തിലുള്ള രാജ് താക്കറെ പ്രതിപക്ഷത്തോടൊപ്പം പ്രതിഷേധത്തിന് എത്തിയത് ശ്രദ്ധേയമായി.
വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. "സത്യച മോർച്ച" (സത്യത്തിനായുള്ള മാർച്ച്) എന്ന പ്രതിഷേധ പരിപാടിയിൽ പ്രതിപക്ഷ നേതാക്കളായ ഉദ്ധവ് താക്കറെ, ശരദ് പവാർ, കോൺഗ്രസിന്റെ ബാലാസാഹേബ് തോറാട്ട്, എന്നിവരും ഉണ്ടായിരുന്നു.
ഇതാദ്യമായാണ് രാജ് താക്കറെയുടെ എംഎൻഎസുമായി കോണ്‍ഗ്രസ് വേദി പങ്കിടുന്നത്.
എംഎന്‍എസിനൊപ്പം ഇല്ലെന്ന് അടുത്തിടെ കോണ്‍ഗ്രസ് നേതാവ് ഭായ് ജഗ്താപ് വ്യക്തമാക്കിയിരുന്നു. എംവിഎക്ക് എംഎന്‍എസിന്റെ ആവശ്യമില്ലെന്ന് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് തന്നെ രാജ് താക്കറെയ്ക്കൊപ്പം വേദി പങ്കിടുന്നത്.
അതേസമയം മഹാരാഷ്ട്രയിലുടനീളമുള്ള വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ, ഈ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചു.
''അവർ എന്റെ പാർട്ടി മോഷ്ടിച്ചു, എന്റെ പിതാവിനെ മോഷ്ടിക്കാൻ ശ്രമിച്ചു, ഇപ്പോൾ അവർ വോട്ടുകൾ മോഷ്ടിക്കുകയാണ്"- താക്കറെ പറഞ്ഞു. പ്രതിഷേധങ്ങള്‍ തീയായി മാറാൻ സാധ്യതയുള്ള ഒരു തീപ്പൊരി മാത്രമാണെന്ന് വോട്ട് കള്ളന്മാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
'സർക്കാരിന്റെ സാക്ഷം ആപ്പ് ഉപയോഗിച്ച് വോട്ടർ പട്ടികയിൽ നിന്ന് തന്റെയും കുടുംബത്തിന്റെയും പേരുകൾ ഇല്ലാതാക്കാൻ ശ്രമം നടന്നതായും അദ്ദേഹം അവകാശപ്പെട്ടു.
ജനാധിപത്യം സംരക്ഷിക്കുന്നതിനായി കൂട്ടായ പോരാട്ടത്തിന് എൻസിപി (എസ്‌പി) മേധാവി ശരദ് പവാർ ആഹ്വാനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us