/sathyam/media/media_files/2025/12/18/op64a77s_manikrao-kokate-good-image-fb-page_625x300_22_july_25-2025-12-18-08-43-23.webp)
മുംബൈ: 30 വർഷം മുമ്പത്തെ ഭവന കുംഭകോണ കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ മഹാരാഷ്ട്ര കായിക മന്ത്രിയും എൻസിപി നേതാവുമായ മണിക്‌റാവു കൊകാതെ രാജിവച്ചു.
സംഭവം മഹായുതി സഖ്യത്തിനുള്ളിൽ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. കായിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന കൊകാതെ, അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
നാസിക് സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മന്ത്രി രാജിവെച്ചതോടെ വകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രിയായ അജിത് പവാർ ഏറ്റെടുത്തു.
1995-ൽ ഒരു ഭവന പദ്ധതിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം ദുരുപയോഗം ചെയ്ത കേസിലാണ് കൊക്കാതെയും സഹോദരൻ വിജയ് കൊക്കാതെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. നേരത്തെ മജിസ്‌ട്രേറ്റ് വിധിച്ച ശിക്ഷ സെഷൻസ് കോടതി ശരിവച്ചു.
ഇതോടെ അദ്ദേഹം നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു. തെരഞ്ഞെടുപ്പ് നിയമപ്രകാരം, രണ്ട് വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ, ഉന്നത കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ഉടനടി അയോഗ്യത ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us