പ്രീമിയം സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവിന് കിലോഗ്രാമിന് നാല് ലക്ഷം രൂപ വിലയുണ്ട്. അതെങ്ങനെ അഞ്ച് രൂപ വിലയുള്ള ഒരു ഉത്പന്നത്തിൽ ഒരു ചേരുവയായി ഉപയോഗിക്കാനാവുന്നത്. സൽമാൻ ഖാൻ പാൻ മസാലയ്ക്കുവേണ്ടി ചെയ്ത പരസ്യം താരത്തിന് തന്നെ പണിയായി. പരസ്യത്തിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് കേസ്

ഇത്തരം അവകാശവാദങ്ങൾ വായിൽ കാൻസറിന് കാരണമാകുന്ന പാൻ മസാല കഴിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുമെന്ന് ഹർജിയിൽ കൂട്ടിച്ചേർത്തു.

New Update
img(148)

മുംബൈ: രാജശ്രീ പാൻ മസാലയുടെ ബ്രാൻഡ് അംബാസഡറായ സൽമാൻ ഖാൻ ബ്രാൻഡിനുവേണ്ടി ചെയ്ത ഒരു പരസ്യമാണ് ഇപ്പോൾ താരത്തിന് പ്രതിസന്ധിയായി മാറിയത്. 

Advertisment

മുതിർന്ന അഭിഭാഷകനായ മോഹൻ സിംഗ് ഹണി ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയതിനെത്തുടർന്ന് താരവും ബ്രാൻഡും നിയമക്കുരുക്കിൽ അകപ്പെട്ടത്. പാൻ മസാല പരസ്യത്തിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ചാണ് പരാതി.


പരാതിയെ തു‍ർന്ന് തെറ്റായ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾക്കായി സൽമാൻ ഖാന് നോട്ടീസും ലഭിച്ചു. 


സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് അടങ്ങിയതാണ് പാൻമസാല എന്നാണ് പരസ്യം. പ്രീമിയം സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവിന് കിലോഗ്രാമിന് നാല് ലക്ഷം രൂപ വിലയുണ്ടെന്നും അഞ്ച് രൂപ വിലയുള്ള ഒരു ഉത്പന്നത്തിൽ ഇത് ഒരു ചേരുവയായി ഉപയോഗിക്കാനാവില്ലെന്നും അതിനാൽ ഈ പരസ്യം തെറ്റാണെന്നും ഹർജിക്കാരൻ വാദിച്ചു. 

ഇത്തരം അവകാശവാദങ്ങൾ വായിൽ കാൻസറിന് കാരണമാകുന്ന പാൻ മസാല കഴിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുമെന്ന് ഹണി കൂട്ടിച്ചേർത്തു.


മറ്റ് രാജ്യങ്ങളിലെ സെലിബ്രിറ്റികളോ സിനിമാ താരങ്ങളോ ശീതളപാനീയങ്ങൾ പോലും പ്രോത്സാഹിപ്പിക്കുന്നില്ല, പക്ഷേ ഇവിടെ പുകയിലയും പാൻ മസാലയും പ്രോത്സാഹിപ്പിക്കുകയാണെന്ന് പരാതിക്കാരൻ പറഞ്ഞു. 


പാൻ മസാല വായ് കാൻസറിനുള്ള പ്രധാന കാരണങ്ങളിലൊന്നായതിനാൽ യുവാക്കൾക്ക് തെറ്റായ സന്ദേശം പ്രചരിപ്പിക്കരുതെന്ന് അവരോട് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സൽമാൻ ഖാനും നിർമ്മാണ കമ്പനിയും ഔദ്യോഗികമായി മറുപടി നൽകണമെന്നും കോട്ട ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടു. അടുത്ത വാദം നവംബർ 27 കേൾക്കും. ഇതേ കമ്പനി ഏലം പാക്കറ്റുകളും നിർമ്മിക്കുന്നുണ്ട്. 

അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ , ടൈഗർ ഷ്രോഫ് തുടങ്ങിയ ബോളിവുഡ് നടന്മാരും വിമൽ പാൻ മസാല പരസ്യത്തിൽ കുങ്കുമപ്പൂവിന്റെ ചേരുവയെക്കുറിച്ച് സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. 

Advertisment