മധ്യപ്രദേശിലെ മൊറേനയിൽ മൂന്ന് മാസം പ്രായമുള്ള സഹോദരപുത്രിയെ പീഡിപ്പിച്ച കേസ്. മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

ചൊവ്വാഴ്ച ഉച്ചയോടെ സ്റ്റേഷൻ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പ്രതിയും കുട്ടിയുടെ പിതാവും സഹോദരങ്ങളാണ്.

New Update
kn bv

മൊറേന: മധ്യപ്രദേശിലെ മൊറേനയിൽ മൂന്ന് മാസം പ്രായമുള്ള സഹോദരപുത്രിയെ പീഡിപ്പിച്ച സംഭവത്തിൽ മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment

ചൊവ്വാഴ്ച ഉച്ചയോടെ സ്റ്റേഷൻ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പ്രതിയും കുട്ടിയുടെ പിതാവും സഹോദരങ്ങളാണ്. ഇവർ ഒരു വീട്ടിലാണ് താമസം. 


മദ്യലഹരിയിലായിരുന്ന പ്രതി, കളിപ്പിക്കാനെന്ന വ്യാജേന കുഞ്ഞിനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സുരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.


വീട്ടുകാരുടെ പരാതിയെത്തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Advertisment